തമിഴ്‌നാട്ടില്‍ ജയലളിത വീണ്ടും അധികാരത്തിലേക്ക്; ഡിഎംഡികെക്ക് കനത്ത തിരിച്ചടി

Posted on: May 19, 2016 3:51 pm | Last updated: May 19, 2016 at 3:51 pm

jayalalithaചെന്നൈ: ജയലളിതയുടെ ഭരണത്തുടര്‍ച്ച വിധിച്ച തമിഴ്ടനാട് തിരഞ്ഞെടുപ്പില്‍ നടന്‍ വിജയകാന്തിന്റെ നേതൃത്വത്തിലുള്ള ഡി എം ഡി കെക്ക് കനത്ത തിരിച്ചടി. 48 എം എല്‍ എമാരെ നിയമസഭയിലേക്ക് അയച്ച ഡി എം ഡി ക്കേക്ക് ഒറ്റ സീറ്റില്‍ പോലും വിജയിക്കാനായില്ല. വിജയകാന്ത് പോലും കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഇടത് പാര്‍ട്ടികളും ചെറിയ പാര്‍ട്ടികളുമായി ചേര്‍ന്ന് ജനക്ഷേമ മുന്നണിക്കൊപ്പം ചേര്‍ന്ന വിജയകാന്ത് മൂന്നാം മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്നു.