അസാമില്‍ ഗൊഗൊയ് വിരുദ്ധ തരംഗം

Posted on: May 19, 2016 3:42 pm | Last updated: May 19, 2016 at 3:42 pm

assamഗുവാഹത്തി: അസാമില്‍ നാലാം തവണയും മുഖ്യമന്ത്രിയാകാന്‍ കാത്തിരുന്ന കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗൊഗൊയിക്ക് കനത്ത തിരിച്ചടി. ബിജെപിയുടെ വ്യക്തമായ ആധിപത്യം പുലര്‍ന്ന അസാമില്‍ ചരിത്രത്തിലാദ്യമായി ബിജെപി സര്‍ക്കാര്‍ ഭരണത്തിലേറുകയാണ്. പതിറ്റാണ്ടുകള്‍ നീണ്ട കോണ്‍ഗ്രസ് ഭരണത്തിന് പരിതാപകരമായ അന്ത്യമാണ് സംഭവിച്ചിരിക്കുന്നത്. 126 സീറ്റില്‍ 81ലും വ്യക്തമായ മുന്നേറ്റം നടത്താന്‍ ബി ജെ പിക്ക് സാധിച്ചിട്ടുണ്ട്.

കേന്ദ്ര കായിക മന്ത്രിയായ സര്‍ബാനന്ദ സൊനോവലാകും പുതിയ മുഖ്യമന്ത്രി. കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിയുണ്ടാകും. അതേസമയം, ഏറെ പ്രതീക്ഷയോടെ മത്സരരംഗത്തിറങ്ങിയ ബദ്‌റുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫിന് കാര്യമായ മുന്നേറ്റം നടത്താന്‍ സാധിച്ചില്ല. സിറ്റിംഗ് സീറ്റ് നിലനിര്‍ത്താന്‍ പോലും പാര്‍ട്ടിക്ക് സാധിച്ചിട്ടില്ല. കഴിഞ്ഞ തവണ 18 സീറ്റ് ലഭിച്ച എഐയുഡിഎഫിന് ഇക്കുറി 10 സീറ്റ് മാത്രമാണ് ലഭിച്ചത്.