വടകരയില്‍ ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്: രണ്ടുപേര്‍ക്ക് പരിക്ക്

Posted on: May 19, 2016 7:16 am | Last updated: May 19, 2016 at 2:43 pm

bomb-2വടകര: വടകര ചെമ്മരത്തൂരില്‍ ലീഗ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. ഒറ്റപ്ലാക്കല്‍ കുഞ്ഞബ്ദുള്ളയുടെ വീടിന് നേരെയാണ് ബോംബേറ് നടന്നത്. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കിടെയുണ്ടായ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കനത്ത നിര്‍ദ്ദേശമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. ബുധനാഴ്ച്ച രാത്രി മുതല്‍ തന്നെ പൊലീസിന്റെ പെട്രോളിംഗ് സജീവമായി നടക്കുന്നുണ്ട്. രാവിലെ ഏഴ് മുതല്‍ സംസ്ഥാനത്തുടനീളം പൊലീസ് സന്നാഹം കൂടുതല്‍ ജാഗ്രത പാലിക്കും. കലാശക്കൊട്ടിനിടെ സംസ്ഥാനത്ത് അങ്ങിങ്ങായി സംഘര്‍ഷം നടന്നിരുന്നു.