സി എം വലിയുല്ലാഹി 26 ാം ആണ്ട് നേര്‍ച്ച: സ്വാഗതസംഘം രൂപവത്കരിച്ചു

Posted on: May 19, 2016 5:22 am | Last updated: May 19, 2016 at 12:23 am

മടവൂര്‍: മടവൂര്‍ സി എം സെന്റര്‍ ജൂലൈ 19, 20, 21 തീയതികളില്‍ വിപുലമായ പരിപാടികളോടെ സി എം വലിയുല്ലാഹിയുടെ 26ാം ആണ്ട് നേര്‍ച്ച നടത്താന്‍ തീരുമാനിച്ചു. ആണ്ടുനേര്‍ച്ചയുടെ നടത്തിപ്പിന് സി എം സെന്ററില്‍ ചേര്‍ന്ന സുന്നീകണ്‍വന്‍ഷനില്‍ 1001 അംഗങ്ങള്‍ അടങ്ങുന്ന സ്വാഗതസംഘം രൂപവത്കരിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ്. പ്രസിഡന്റ് കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ അധ്യക്ഷത വഹിച്ച കണ്‍വെന്‍ഷന്‍ സി എം സെന്റര്‍ ജനറല്‍ സെക്രട്ടറി ടി കെ അബ്ദുര്‍റഹ്മാന്‍ ബാഖവി ഉദ്ഘാടനം ചെയ്തു.
സ്വാഗത സംഘത്തിന്റെ രക്ഷാതികാര സമിതിയിലേക്ക് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് അലീ ബാഫഖി, സയ്യിദ് അഹ്ദുല്‍ ഫത്താഹ് അവേലം, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, കട്ടിപ്പാറ എന്നിവരടങ്ങുന്ന ഏഴ് അംഗങ്ങളെയും ചെയര്‍മാനായി സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, കെ ആലിക്കുട്ടി ഫൈസി മടവൂര്‍ (വര്‍ക്കിംഗ് .ചെയര്‍) ടി കെ മുഹമ്മദ് ദാരിമി (ജന. കണ്‍.) മുഹമ്മദ് ഹാജി കാന്തപുരം (ട്രഷ.) എന്നിവരെയും തിരഞ്ഞെടുത്തു.
മറ്റു സബ്കമ്മിറ്റികളുടെ ചെയര്‍മാന്‍ മാരായി ജി അബൂബക്കര്‍ മാസ്റ്റര്‍ (പ്രോഗ്രാം) മുഹമ്മദ് ഹാജി പാവണ്ടൂര്‍ (ഫിനാന്‍സ്) അബ്ദുന്നാസര്‍ അഹ്‌സനി (പ്രചാരണം) സി എം മുഹമ്മദ് അബൂബക്കര്‍ സഖാഫി (റിസപ്ഷന്‍) ആറ്റക്കോയതങ്ങള്‍ കൊടുവള്ളി (സ്റ്റേജ്) ഉസ്മാന്‍ സഖാഫി നരിക്കുനി( മീഡിയ) ഹുസൈന്‍ ഹാജി മുട്ടാഞ്ചേരി (ലൈറ്റ് & സൗണ്ട്) ഉമ്മര്‍ ഹാജി കാരന്തൂര്‍ (ഫുഡ്) തറുവൈന്‍ കുട്ടി മടവൂര്‍ (വളണ്ടിയര്‍) എന്നിവരേയും ലോ & ഓഡര്‍ ചെയര്‍മാനായി മുസ്തഫസഖാഫി മടവൂരിനെയും തിരഞ്ഞടുത്തു.