ജിഷ വധം: കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് കേന്ദ്ര ശിശുക്ഷേമ വകുപ്പ്‌

Posted on: May 17, 2016 8:43 pm | Last updated: May 18, 2016 at 11:02 am

ന്യൂഡല്‍ഹി: പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകം സംബന്ധിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കി. വനിതാ ശിശുക്ഷേമ മന്ത്രി മനേകാ ഗാന്ധിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസന്വേഷണത്തില്‍ പോലീസ് വീഴ്ച വരുത്തി, തെളിവ് ശേഖരണത്തില്‍ ഫോറന്‍സിക് സംഘം കൃത്യവിലോപം നടത്തി തുടങ്ങിയ കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ആയതിനാല്‍ കേസന്വേഷണം നീട്ടിയെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.