Connect with us

Gulf

സഊദി ടൂറിസം മേഖലക്ക് കൂടുതല്‍ ഊന്നല്‍ നല്‍കും

Published

|

Last Updated

സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനായി എണ്ണയെ മാത്രം ആശ്രയിക്കാതെ ട്രാവല്‍ ആന്‍ഡ് ടൂറിസത്തിന് ഊന്നല്‍ നല്‍കി സഊദി അറേബ്യ. സാമ്പത്തിക വൈവിധ്യവത്കരണത്തിന് ഈ മേഖലയിലേക്ക് നീങ്ങാന്‍ സഊദി പ്രതിരോധ മന്ത്രിയും ഉപ കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരനും ഭരണകൂടവും തീരുമാനിക്കുകയായിരുന്നു.
ടൂറിസം മേഖലയില്‍ കൂടുതല്‍ നിക്ഷേപം സ്വീകരിച്ച് വളര്‍ച്ച കൈവരിക്കാനാണ് സഊദി ഉദ്ദേശിക്കുന്നത്. വാണിജ്യരംഗത്ത് പൊതു-സ്വകാര്യ-സഹകരണ മേഖലകളെ പ്രോത്സാഹിപ്പിക്കുകയും സഞ്ചാരികള്‍ക്കായുള്ള വിസാ നയങ്ങള്‍ എളുപ്പമാക്കിക്കൊണ്ടുള്ള തീരുമാനം കൈകൊള്ളുമെന്നും സഊദി കമ്മീഷന്‍ ടൂറിസം ആന്‍ഡ് നാഷണല്‍ ഹെറിറ്റേജ് ചെയര്‍മാനും പ്രസിഡന്റുമായ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് രാജകുമാരന്‍ പറഞ്ഞു. 2030ഓടെ ക്രൂഡ്ഓയില്‍ കയറ്റുമതിയില്‍ നിന്നല്ലാതെ വിവിധ മേഖലകളില്‍നിന്ന് സമ്പത്ത് കൈവരിക്കാന്‍ “സഊദി വിഷന്‍ 2030” എന്ന പേരില്‍ ഊദി അറേബ്യ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.
സഊദിയെ ടൂറിസം ഹബ്ബായി വളര്‍ത്തുന്നതിന് തീരദേശമേഖലകളിലെ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ നിക്ഷേപം വര്‍ധിപ്പിക്കും. മ്യൂസിയങ്ങള്‍, ചരിത്ര സ്ഥലങ്ങള്‍ എന്നിവിടങ്ങളിലേക്ക് ജനങ്ങളെ ആകര്‍ഷിപ്പിക്കും. ഉംറ തീര്‍ഥാടനത്തിന് വരുന്നവര്‍ക്ക് വിനോദസഞ്ചാര കേന്ദ്രങ്ങള്‍കൂടി സന്ദര്‍ശിക്കാന്‍ വിസാചട്ടങ്ങളില്‍ ഇളവുണ്ടാകും.
ട്രാവല്‍ ആന്‍ഡ് ടൂറിസം മേഖലയില്‍ ആഗോളതലത്തില്‍ 24-ാം റാങ്കാണ് സഊദി അറേബ്യക്കുള്ളത്.