Connect with us

Gulf

സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് ജി സി സിയില്‍ ഏകീകൃത നിയമം വരുന്നു

Published

|

Last Updated

മസ്‌കത്ത്:സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്ക് ജി സി സി രാഷ്ട്രങ്ങളില്‍ ഏകീകൃത മാനദണ്ഡങ്ങള്‍ കൊണ്ടുവരുന്നു. സാങ്കേതിക മാനദണ്ഡങ്ങളുടെ കരട് ഉടനെ പൂര്‍ത്തിയാകും. പിന്നീട് അംഗരാഷ്ട്രങ്ങളില്‍ നിയമമാക്കും. റിയാദില്‍ നടന്ന ഗള്‍ഫ് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ ഓര്‍ഗനൈസേഷന്റെ (ജി എസ് ഒ) ബോര്‍ഡ് യോഗത്തില്‍ സെക്രട്ടറി ജനറല്‍ ഡോ. നബീര്‍ അമീര്‍ മൊല്ലയാണ് ഇക്കാര്യം അറിയിച്ചത്.
ഗള്‍ഫ് സ്റ്റാന്‍ഡേര്‍ഡുമായി ബന്ധപ്പെട്ട 34 സാങ്കേതിക മാനദണ്ഡങ്ങളുടെ കരടുകളും പരിഷ്‌കരിച്ച 22 സാങ്കേതിക മാനദണ്ഡങ്ങളും അംഗീകരിച്ചു.

കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ കഴിഞ്ഞ മാസം വരെ 2326 സ്റ്റാന്‍ഡേര്‍ഡുകളും 19 ഗള്‍ഫ് സാങ്കേതിക മാനദണ്ഡങ്ങളും അംഗീകരിച്ചിട്ടുണ്ട്. വാഹനങ്ങള്‍, ടയറുകള്‍, ബൈക്കുകള്‍ എന്നിവക്കുളഅള നാലാമത് ജി സി സി സ്‌പെസിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് കഴിഞ്ഞ ജനുവരിയില്‍ ആരംഭിച്ചു. 2017 മോഡല്‍ വാഹനങ്ങള്‍ക്ക് ജി എസ് ഒ/42/2015 ഏര്‍പ്പെടുത്തല്‍ വാഹനനിര്‍മാതാക്കള്‍ക്ക് നിര്‍ബന്ധമാണ്. 3.5 ടണ്ണില്‍ കുറയാത്ത ഫ്യുവല്‍ ഇക്കോണമി സര്‍ട്ടിഫിക്കറ്റും നടപ്പാക്കും. കുറഞ്ഞ വോള്‍ട്ടേജുള്ള ഇലക്ട്രിക് ഉപകരണങ്ങളെ സംബന്ധിച്ച് ആറ് ബോധവത്കരണ ക്യാംപയിനുകളാണ് നടത്തിയത്. വ്യവസായ ഉത്പന്നങ്ങളുടെ സുരക്ഷാ സംവിധാനത്തിനുള്ള കരട് അന്തിമരൂപത്തിലാണ്.

Latest