ബി.ജെ.പിയും യു.ഡി.എഫും വോട്ട് കച്ചവടം നടത്തിയിട്ടില്ലെങ്കില്‍ എല്‍.ഡി.എഫിന് 100 സീറ്റ്: വി.എസ്

Posted on: May 17, 2016 2:35 pm | Last updated: May 17, 2016 at 2:35 pm

v sകോഴിക്കോട്: ബി.ജെ.പിയും യു.ഡി.എഫും വോട്ട് കച്ചവടം നടത്തിയിട്ടില്ലെങ്കില്‍ എല്‍.ഡി.എഫിന് 100 സീറ്റ് ലഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. ഫേസ്ബുക്ക് പേജിലൂടെയാണ് തന്റെ നിലപാട് വി.എസ് വ്യക്തമാക്കിയത്. ജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശവും ആയുധവുമാണല്ലോ വോട്ട്. അത് കേരളീയര്‍ ശരിയായ വിധത്തില്‍ വിനിയോഗിച്ചു എന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ സൂചിപ്പിക്കുന്നതെന്നും വി.എസ് വ്യക്തമാക്കി.

രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഫെയ്‌സ്ബുക്കില്‍ ഇന്നു മുതല്‍ വീണ്ടും സജീവമാകുമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ പാലിക്കുന്നതിന് വേണ്ടിയാണ് ഔദ്യോഗികമായി പ്രചാരണം അവസാനിച്ചതിന് ശേഷം സാമൂഹികമാധ്യമങ്ങളില്‍ നിന്നും മാറി നിന്നതെന്നും അദ്ദേഹം പറഞ്ഞു.