കേരളം വിധിയെഴുതി;77.35% പോളിംഗ്

Posted on: May 17, 2016 8:35 am | Last updated: May 17, 2016 at 3:54 pm

 

ommenchandi

തിരുവനന്തപുരം: അടുത്ത അഞ്ച് വര്‍ഷം സംസ്ഥാനം ആര് ഭരിക്കണമെന്ന് കേരളം വിധിയെഴുതി. ഒടുവില്‍ ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് 77.35% ആണ് പോളിംഗ്. തുടക്കത്തില്‍ പോളിംഗ് മന്ദഗതിയിലായിരുന്നുവെങ്കിലും വൈകീട്ടോടെ പോളിംഗ് ശതമാനം വര്‍ധിക്കുകയായിരുന്നു.

കോഴിക്കോട്‌ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്. 81.89% ആണ് കണ്ണൂര്‍ ജില്ലയിലെ പോളിംഗ്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് പോളിംഗ് ശതമാനം കുറവ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിംഗ്. ഇവിടെ 71.66% ആണ് പോളിംഗ് രേഖപ്പെടുത്തിയിരിക്കുന്നത്.