വിഎസ് വോട്ട് ചെയ്യുമ്പോള്‍ ജി സുധാകരന്‍ എത്തിനോക്കിയതായി പരാതി

Posted on: May 16, 2016 6:52 pm | Last updated: May 16, 2016 at 6:52 pm
SHARE

vsആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ വോട്ട് ചെയ്യുമ്പോള്‍ സിപിഎം നേതാവ് ജി സുധാകരന്‍ എത്തിനോക്കിയതായി യുഡിഎഫിന്റെ പരാതി. സുധാകരന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന പരാതിയുമായി യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.

ആലപ്പുഴയിലെ പറവൂര്‍ ഗവ.ഹൈസ്‌കൂളിലായിരുന്നു വിഎസ് വോട്ട് രേഖപ്പെടുത്തിയത്. സ്‌കൂളിലേക്ക് വിഎസിനൊപ്പം കടന്നുചെന്ന സുധാകരനും മകന്‍ അരുണ്‍കുമാറും വോട്ടിംഗ് മെഷീന്‍ വരേയും വിഎസിനെ അനുഗമിച്ചിരുന്നു.