മതേതരത്വവും ജനാധിപത്യവും നിലനിര്‍ത്തുന്നവര്‍ക്ക് വോട്ട്: ജി സുകുമാരന്‍ നായര്‍

Posted on: May 16, 2016 1:49 pm | Last updated: May 16, 2016 at 3:47 pm

ചങ്ങനാശേരി: രാജ്യത്ത് മതേതരത്വവും ജനാധിപത്യവും നിലനിര്‍ത്തുന്നവര്‍ക്കാണ് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയേണ്ടതെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സമദൂര നിലപാട് തന്നെയായിരിക്കും ഇത്തവണയും പിന്‍തുടരുക. മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കുന്ന സര്‍ക്കാര്‍ അധികാരത്തില്‍ എത്തേണ്ടത് അനിവാര്യമാണ്. അതിനായിട്ടാണ് ഇത്തവണ വോട്ടവകാശം വിനിയോഗിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ചങ്ങനാശേരി വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്തശേഷമായിരുന്നു സുകുമാരന്‍നായരുടെ പ്രതികരണം. രാവിലെ 7.30 ഓടെ വോട്ട് ചെയ്ത് അദ്ദേഹം മടങ്ങി.