മുഖ്യമന്ത്രിക്കെതിരെ ബിജെപി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കി

Posted on: May 14, 2016 2:44 pm | Last updated: May 15, 2016 at 10:45 am

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം വളച്ചൊടിച്ച് തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന് ആരോപിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും ഗവര്‍ണര്‍ക്കും പരാതി നല്‍കി. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനാണ് പരാതി നല്‍കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് നടത്തിയ പ്രസംഗം വളച്ചൊടിച്ച് അദ്ദേഹം കേരളത്തെ സോമാലിയയോട് ഉപമിച്ചുവെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യാജപ്രചാരണം നടത്തുന്നുവെന്നാണ് പരാതി.