തിരൂരിനെ ഇളക്കി മറിച്ച് ഗഫൂര്‍ പി ലില്ലീസിന്റെ റോഡ്‌ഷോ

Posted on: May 14, 2016 11:23 am | Last updated: May 14, 2016 at 11:23 am

gafoor lillisതിരൂര്‍: ആവേശത്തേരിലേറി തിരൂരില്‍ എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ഗഫൂര്‍ പി ലില്ലീസിന്റെ റോഡ്‌ഷോ.
ആയിരത്തോളം പേര്‍ പങ്കെടുത്ത റോഡ്‌ഷോ ചെമ്പ്രയില്‍ നിന്നും ആരംഭിച്ച് തിരൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
ചെമ്പ്രയില്‍ നിന്നു ആരംഭിച്ച റോഡ്‌ഷോ പെരുവഴിയമ്പലം, പൂക്കയില്‍, താഴെപ്പാലം, പൂങ്ങോട്ടുകുളം, പച്ചാട്ടിരി, പറവണ്ണ, അരിക്കാഞ്ചിറ, പരിയാപുരം, ബിപി അങ്ങാടി, കാരത്തൂര്‍, കൊടക്കല്‍, തിരുനാവായ, എടക്കുളം, പട്ടര്‍നടക്കാവ്, ആതവനാട് പാറ, കരിപ്പോള്‍, പുത്തനത്താണി, കല്‍പകഞ്ചേരി, വളവന്നൂര്‍, പാറമ്മല്‍, തുവ്വക്കാട്, പുല്ലാര, ഏഴൂര്‍, പയ്യനങ്ങാടി എന്നിവിടങ്ങള്‍ പിന്നിട്ട് തിരൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു.
സി പി എം നേതാക്കളായ കൂട്ടായി ബശീര്‍, അഡ്വ. പി ഹംസക്കുട്ടി, കൃഷ്ണന്‍ നായര്‍, സൈനുദ്ദീന്‍, നഗരസഭാ ചെയര്‍മാന്‍ എസ് ഗിരീഷ്, ഘടകകക്ഷി നേതാക്കളായ പി കുഞ്ഞിമ്മൂസ, പിമ്പുറത്ത് ശ്രീനിവാസന്‍, അലവിക്കുട്ടി, അഡ്വ. കെ ഹംസ, സി പി ബാപ്പൂട്ടി, പാറപ്പുറത്ത് കുഞ്ഞൂട്ടി, അലിയില്‍ പെരുമാള്‍, എം മമ്മിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ തിരൂര്‍ നഗരസഭാ പരിധിയില്‍ പര്യടനം നടത്തിയ ഗഫൂര്‍ പി ലില്ലീസ് ഏഴൂരിലും തിരുനാവായയിലും കല്‍പകഞ്ചേരിയിലും നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും പങ്കെടുത്തു.