പരസ്യ പ്രചരണം സമാപിച്ചു: ആവേശത്തിമിര്‍പ്പില്‍ കലാശക്കൊട്ട്

Posted on: May 14, 2016 5:38 pm | Last updated: May 15, 2016 at 10:43 am

kalashakkottuതിരുവനന്തപുരം: പ്രവര്‍ത്തകരുടെ ആവേശം അലയടിച്ച കലാശക്കൊട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ഇനി ഒരു ദിവസം നിശബ്ദ പ്രചാരണത്തിന് ശേഷം തിങ്കളാഴ്ച്ച കേരളം വിധിയെഴുതും. പരസ്യപ്രചാരണത്തിന്റെ സമയം ആറുമണി വരെ നീട്ടിയതിനാല്‍ കലാശക്കൊട്ട് ആവേശത്തിന്റെ പാരമ്യത്തിലെത്തി.

കലാശക്കൊട്ടിനിടെ പലയിടത്തും സംഘര്‍ഷങ്ങളുണ്ടായി. അങ്കമാലി, ചെര്‍പ്പുളശ്ശേരി, കുറ്റിച്ചിറ തുടങ്ങിയവിടങ്ങളിലാണ് സംഘര്‍ഷമുണ്ടായത്. അങ്കമാലിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. കല്ലേറില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയും അക്രമമുണ്ടായി.

അടിമാലിയില്‍ അണ്ണാ ഡിഎംകെ പ്രവര്‍ത്തകരും എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. അണ്ണാ ഡിഎംകെ പ്രവര്‍ത്തന്‍ ഇവര്‍ക്കെതിരെ കൊടി വലിച്ചെറിഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്.