Connect with us

National

അപകീര്‍ത്തി നിയമം ഭരണഘടനാ വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ക്രിമിനല്‍ അപകീര്‍ത്തി നിയമം ഭരണഘടനാ വിരുദ്ധമല്ലെന്നും ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരം കുറ്റമായി തുടരുമെന്നും സുപ്രീം കോടതി. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചിന്റെ വിധി.

അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള അവകാശം മറ്റുള്ളവരുടെ അവകാശങ്ങള്‍ക്കുമേലുള്ള കടന്നുകയറ്റമാകരുതെന്നും കോടതികളില്‍ നിലവിലുള്ള ഇത്തരം കേസുകളില്‍ വാദം തുടരാനും കോടതി വിധിച്ചു. മറ്റു രാജ്യങ്ങളില്‍ മാനനഷ്ടക്കേസുകള്‍ വോഗത്തില്‍ തീര്‍പ്പാക്കുമ്പോള്‍ ഇന്ത്യയില്‍ അത് വര്‍ഷങ്ങള്‍ നീളുകയാണെന്ന സര്‍ക്കാരിനു വേണ്്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗിയുടെ വാദവും കോടതി പരിഗണിച്ചു.