Connect with us

Gulf

ജനങ്ങളെ ത്രസിപ്പിച്ച് ആകാശച്ചാട്ടം

Published

|

Last Updated

ദോഹ: രാജ്യത്ത് ഒരാഴ്ച മുമ്പ് ആരംഭിച്ച ആകാശച്ചാട്ടം ജനം ഏറ്റെടുത്തു. തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ ദിവസങ്ങളില്‍ ആകാശച്ചാട്ടമുണ്ടാകുമെന്ന് അല്‍ ഖോറിലെ സ്‌കൈഡൈവ് സെന്റര്‍ അധികൃതര്‍ അറിയിച്ചു.
നേരത്തെ ആഴ്ചയില്‍ നാല് ദിവസമെന്ന് ഇപ്പോള്‍ ആറ് ദിവസമായി വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് സ്‌കൈഡൈവ് സെന്റര്‍ ഡെപ്യൂട്ടി സി ഇ ഒ മുഹമ്മദ് അബ്ദുല്ല പറഞ്ഞു. ലോകാടിസ്ഥാനത്തില്‍ തന്നെ രണ്ടോ അതിലധികമോ പേര്‍ (റ്റാന്‍ഡം ജംപ്)ഒരേ സമയം ആകാശച്ചാട്ടം നടത്തുന്നതാണ് കൂടുതല്‍ ജനകീയമായത്. ഖത്വറിലും സ്ഥിതി വ്യത്യസ്തമല്ല. ജനങ്ങളുടെ പ്രതികരണം തങ്ങളെ സന്തോഷിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞായറാഴ്ച ഒഴികെ കൂട്ട ആകാശച്ചാട്ടവും സാഹസികര്‍ ഒരുക്കുന്ന ആകാശവിസ്മയവും പൊതുജനങ്ങള്‍ക്ക് ആസ്വദിക്കാം. രാവിലെ 8.30 മുതല്‍ വൈകിട്ട് ആറ് വരെയാണ് സെന്ററിന്റെ പ്രവര്‍ത്തനം. റ്റാന്‍ഡം ജംപും സര്‍ട്ടിഫൈഡ് ജംപും ആണ് കേന്ദ്രം മെയ് മൂന്നിന് ആരംഭിച്ചത് മുതലുള്ളത്. നേരത്തെയുള്ള സര്‍ട്ടിഫൈഡ് സ്‌കൈഡൈവേഴ്‌സിന് യു പി എസ് എ (ബി ലൈസന്‍സ്) നേടുന്നതിനുള്ള കാനോപി കോഴ്‌സ് ആരംഭിച്ചിട്ടുണ്ട്. യു എസ് പി എ ലഭിക്കുന്നതിനുള്ള കുറഞ്ഞ 25 ചാട്ടങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ആകാശച്ചാട്ട വിദ്യാര്‍ഥികള്‍ക്ക് കേന്ദ്രം അവസരം ഒരുക്കിയിട്ടുണ്ട്. ദിനംപ്രതി 100 റ്റാന്‍ഡം ജംബുകളും 180 സര്‍ട്ടിഫൈഡ് ജംപുകളുമാണ് നിലവിലുള്ളത്. ഈ മാസം 31ന് സെന്റര്‍ അടക്കും. വേനല്‍ക്കാലം കഴിഞ്ഞാണ് പിന്നീട് തുറക്കുക. അല്‍ഖോര്‍ എയര്‍പോര്‍ട്ടിലാണ് ആകാശച്ചാട്ടം. ഫോട്ടോ, വീഡിയോ അടക്കം പ്രൊഫഷനല്‍ പരിശീലകനോടൊപ്പമുള്ള റ്റാന്‍ഡം ചാട്ടത്തിന് 1899 ഖത്വര്‍ റിയാല്‍ ആണ് ഒരാള്‍ക്ക് ചെലവ്. Skydiveqatar.com എന്ന വെബ്‌സൈറ്റിലും വെര്‍ജിന്‍ മെഗാ സ്റ്റോറുകളിലും പേളിലെ ക്യുടിക്കറ്റ്‌സ് നോവ സിനിമയിലും ടിക്കറ്റുകള്‍ ലഭിക്കും.

Latest