യുസി രാമന്റെ പേര് തെറ്റായി അച്ചടിച്ചു; ബാലുശ്ശേരിയില്‍ യുഡിഎഫ് പ്രതിഷേധം

Posted on: May 12, 2016 11:40 am | Last updated: May 12, 2016 at 12:39 pm

uc ramanകോഴിക്കോട്: ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി യുസി രാമന്റെ പേര് വോട്ടിംഗ് യന്ത്രത്തില്‍ തെറ്റായി അച്ചടിച്ചെന്ന് പരാതി. യുസി രാമന്‍ പടനിലം എന്നാണ് പേര് അച്ചടിച്ചിരിക്കുന്നത്. ഇതിനെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. തുടര്‍ന്ന് സീലിംഗ് നിര്‍ത്തിവെച്ച് വരണാധികാരിയുമായി ചര്‍ച്ച നടത്തിയെങ്കിലും പേര് മാറ്റാനാകില്ലെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം എതിര്‍സ്ഥാനാര്‍ഥി പുരുഷന്‍ കടലുണ്ടിയുടെ ചിരിക്കുന്ന ഫോട്ടോ മാറ്റണമെന്ന യുഡിഎഫ് ആവശ്യം കളക്ടര്‍ അംഗീകരിച്ചു.