അമിതവണ്ണം നിയന്ത്രിക്കാന്‍ മുന്തിരി

Posted on: May 11, 2016 6:22 pm | Last updated: May 11, 2016 at 6:22 pm
SHARE

grape juiceഅമിതവണ്ണം നിയന്ത്രിക്കാന്‍ മുന്തിരി സഹായിക്കുമെന്ന് പഠനം. കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നത് മൂലമുള്ള ദോഷവശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ മുന്തിരിയിലെ പോളിഫിനോളുകള്‍ക്ക് കഴിയുമെന്ന് പഠനം. പൂരിത കൊഴുപ്പുകളാല്‍ സമ്പന്നമായ കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നത് മൂലം ഉണ്ടാകാവുന്ന രോഗങ്ങളായ ഹൃദ്രോഗം, ഹൈപ്പര്‍ ടെന്‍ഷന്‍, പ്രമേഹം തുടങ്ങിയവയെ പ്രതിരോധിക്കാന്‍ മുന്തിരി സഹായിക്കുമെന്ന് പഠനം പറയുന്നു.

രണ്ട് ലബോറട്ടറി പഠനങ്ങളെ അടിസ്ഥാനമാക്കിയ ഗവേഷണ റിപ്പോര്‍ട്ട് ന്യൂട്രീഷണല്‍ ബയോകെമിസ്ട്രി എന്ന ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുഎസിലെ നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്.

മുന്തിരിയിലടങ്ങിയ ആന്റിഓക്‌സിഡന്റുകളായ പോളിഫോനുകളാണ് ശരീരത്തിലെ കൊഴുപ്പ് കുറക്കാന്‍ സഹായിക്കുന്നത്. കരള്‍വീക്കത്തിന്റെ സൂചകങ്ങളായ ചര്‍മത്തിലും വയറിലുമെല്ലാം അടിഞ്ഞു കൂടുന്ന കൊഴുപ്പ് കുറക്കാന്‍ മുന്തിരിയിലടങ്ങിയ പോളിഫോനുകളാണ് സഹായിക്കുന്നത്. ഇവ കുടലിലെ ചീത്ത ബാക്ടീരിയകളെ കുറക്കുകയും മൈക്രോബിയല്‍ ഡൈവേഴ്‌സിറ്റി കൂട്ടുകയും ചെയ്യുന്നു. ഒപ്പം ഗ്ലൂക്കോസ് ടോളറന്‍സ് കൂടുകയും ചെയ്യുന്നു.