പ്രധാനമന്ത്രി കേരളത്തെ അപമാനിച്ചെന്ന് മുഖ്യമന്ത്രി

Posted on: May 10, 2016 7:20 pm | Last updated: May 11, 2016 at 10:22 am

തിരുവനന്തപുരം: കേരളം സൊമാലിയ പോലെയാണെന്നു പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ അപമാനിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രധാനമന്ത്രി സ്വന്തം പദവി താഴ്ത്തിക്കെട്ടിയാണ് ഇത്തരമൊരു പ്രസ്താവന നടത്തിയത്. നാളെ കേരളത്തിലെത്തുമ്പോള്‍ വാസ്തവ വിരുദ്ധമായ പ്രതികരണങ്ങള്‍ പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

പേരാവൂരില്‍ കുട്ടികള്‍ പഴകിയ ആഹാരം കഴിച്ചെന്ന വാര്‍ത്ത തെറ്റാണ്. പട്ടിക വര്‍ഗ ഡയറക്ടര്‍ ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.