സാമ്പത്തിക പ്രതിസന്ധി: 1,800 കോടി രൂപ കടമെടുക്കുന്നു

Posted on: May 10, 2016 6:00 am | Last updated: May 10, 2016 at 12:41 am

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ 1,800 കോടി രൂപ കൂടി കടമെടുക്കുന്നു. ഓപ്പണ്‍ മാര്‍ക്കറ്റ് ബോറോയിംഗ് പദ്ധതി പ്രകാരം മുംബൈ ഫോര്‍ട്ടിലുള്ള റിസര്‍വ് ബേങ്ക് ഓഫീസില്‍ ഇന്ന് നടക്കുന്ന ലേലത്തിലൂടെയാണ് 1,800 കോടി രൂപ കടമെടുക്കുന്നത്. ഇതോടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ നാല്‍പ്പത് ദിവസം പിന്നിടുമ്പോഴേക്കും കടപത്രം മുഖേനെ കടം വാങ്ങിയത് 2,800 കോടി രൂപയായി ഉയരും.
1,643 കോടി രൂപ ഖജനാവില്‍ മിച്ചമുണ്ടെന്ന് ഞായറാഴ്ച വൈകീട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കടപ്പത്രം ഇറക്കുന്നത്. സാമ്പത്തിക വര്‍ഷം ആരംഭിച്ച് ഏപ്രില്‍ പന്ത്രണ്ടിന് അഞ്ഞൂറ് കോടി രൂപ കടമെടുത്തതിന് പിന്നാലെ 22ന് വീണ്ടും അഞ്ഞൂറ് കോടി രൂപ കൂടി കടപ്പത്രം പുറപ്പെടുവിച്ച് എടുത്തിരുന്നു.