എല്‍ഡിഎഫിനെയും ബിജെപിയേയും കടന്നാക്രമിച്ച് സോണിയ

Posted on: May 9, 2016 6:59 pm | Last updated: May 10, 2016 at 9:07 am

തൃശൂര്‍: ബിജെപിക്കെതിരേയും എല്‍ഡിഎഫിനെതിരേയും പാര്‍ട്ടികളെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. തൃശൂരില്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു സോണിയാഗാന്ധി.

കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരെ പൂര്‍ണമായി അവഗണിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സമയമത്രയും ചെലവഴിച്ചത് യാത്രകള്‍ നടത്താനായിരുന്നു. മദ്യനയത്തെക്കുറിച്ച് എല്‍ഡിഎഫില്‍ തികഞ്ഞ ആശയക്കുഴപ്പമാണുള്ളത്. കേരളത്തിന്റെ മതേതരമൂല്യങ്ങളെ ബിജെപിയും ആര്‍എസ്എസും ആക്രമിക്കുകയാണ്. ഈ ആക്രമണങ്ങളെ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിരോധിക്കണം-കോണ്‍ഗ്രസ് അധ്യക്ഷ ആഹ്വാനം ചെയ്തു. എല്‍ഡിഎഫ് വികസനവിരോധികളാണെന്നും എല്‍ഡിഎഫിന്റേത് എല്ലാം തടസപ്പെടുത്തുന്ന പ്രത്യയശാസ്ത്രമാണെന്നും സോണിയ ആരോപിച്ചു.