പി ജയരാജന്റെ ഹരജി തള്ളി;കണ്ണൂര്‍ ജില്ലയില്‍ പ്രവേശനമില്ല

Posted on: May 9, 2016 1:04 pm | Last updated: May 9, 2016 at 11:45 pm

P-Jayarajan 2തലശേരി: കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ നല്‍കിയ ഹരജി തലശേരി സെഷന്‍സ് കോടതി തള്ളി. കാല്‍മുട്ടുവേദനയെ തുടര്‍ന്ന് നേരത്തെ കണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയരാജന്‍, തുടര്‍ ചികിത്സയ്ക്കായി 17, 18 തീയതികളില്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

കേസില്‍ ഇരുപത്തിയഞ്ചാം പ്രതിയായ ജയരാജന് മാര്‍ച്ചിലാണ് ജാമ്യം അനുവദിച്ചത്. രണ്ടു മാസത്തേക്കോ അതല്ലെങ്കില്‍ അന്തിമകുറ്റപത്രം സമര്‍പ്പിക്കുന്നതു വരെയോ ജയരാജന്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് കോടതി കര്‍ശനമായി നിര്‍ദ്ദേശിച്ചിരുന്നു. 41 ദിവസത്തെ ജുഡിഷ്യല്‍ കസ്റ്റഡിക്ക് ശേഷം ജാമ്യം ലഭിച്ച ജയരാജന്‍ കോഴിക്കോട് സഹോദരിയുടെ വീട്ടിലാണ് താമസം.