ജിഷ വധം: പ്രതിഷേധ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു

Posted on: May 9, 2016 12:39 am | Last updated: May 9, 2016 at 9:39 am

jjisha protestപെരുമ്പാവൂര്‍: ജിഷ വധക്കേസുമായി ബന്ധപ്പെട്ട് പെരുമ്പാരില്‍ ജസ്റ്റിസ് ഫോര്‍ ജിഷ എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മ നടത്തിയ പ്രതിഷേധ പ്രകടനം സംഘര്‍ത്തില്‍ കലാശിച്ചു. ഇന്നലെ ഡി വൈ എസ് പി ഓഫീസിലേക്ക് തള്ളികയറാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് ലാത്തി വീശിയതിനെ തുടര്‍ന്ന് സംഘത്തിലെ രണ്ട് യുവതികള്‍ക്ക് പരുക്കേറ്റിരുന്നു. ഇവരെ അറസ്റ്റു ചെയ്ത് നീക്കുന്നതിനിടെ നടന്ന ലാത്തി ചാര്‍ജില്‍ അഞ്ച് സ്ത്രീകള്‍ക്കും, മൂന്ന് പുരുഷന്‍മാര്‍ക്കുമാണ് പരുക്കേറ്റത്.
സ്ത്രീകളെ അറസ്റ്റു ചെയ്ത് നീക്കിയ പോലീസ് വാനിന് പിന്നിലൂടെ ഓടി വാഹനത്തിലില്‍ ചാടി കയറാന്‍ ശ്രമിച്ച യുവാവിന് പോലീസ് മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റു. റോഡില്‍ വീണു ഇയാളെ പോലീസ് ജീപ്പില്‍ ആശുപത്രിയിലെത്തിച്ചു. അറസ്റ്റു ചെയ്ത് സ്റ്റേഷനില്‍ കൊണ്ടുവന്ന യുവതികള്‍ സ്റ്റേഷനികത്ത് പോലീസിനെതിരെ മുദ്രാവാക്യമുയര്‍ത്തി. 16 പേരേയാണ് അറസ്റ്റു ചെയ്തത്.