വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശം പരിശോധിക്കാന്‍ ഉത്തരവ

Posted on: May 9, 2016 6:54 am | Last updated: May 9, 2016 at 9:06 am

vellappallyകോട്ടയം: ഇ എസ് ബിജി മോള്‍ എം എല്‍ എക്കെതിരായ വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശം പരിശോധിക്കാന്‍ കോട്ടയം ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. വ്യക്തിഹത്യയോ തിരഞ്ഞെടുപ്പ് ചട്ടലംഘനമോ നടന്നിട്ടുണ്ടോയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വീഡിയോ പരിശോധിച്ച് തീരുമാനിക്കും. മുണ്ടക്കയത്ത് നടന്ന തിരഞ്ഞെടുപ്പ് സമ്മേളനത്തിലായിരുന്നു വെള്ളാപ്പള്ളി നടേശന്‍ വിവാദ പരാമര്‍ശം നടത്തിയത്. ബിജി മോള്‍ക്ക് ഭ്രാന്താണെന്നും സ്ത്രീ പീഡനം തടയല്‍ നിയമം ഇല്ലായിരുന്നുവെങ്കില്‍ ബിജി മോളെ കൊന്ന് കൊക്കയില്‍ തള്ളുമെന്നുമായിരുന്നു വെള്ളാപ്പള്ളി പ്രസംഗിച്ചത്. ഉടുമ്പന്‍ചോലയിലെ സി പി എം സ്ഥാനാര്‍ഥി എം എം മണിയെ അധിക്ഷോപിച്ചും വെള്ളാപ്പള്ളി പ്രസംഗിച്ചിരുന്നു.