ജിഷയുടെ മരണം: പോലീസ് പുതിയ രേഖാചിത്രം തയ്യാറാക്കി

Posted on: May 8, 2016 3:53 pm | Last updated: May 8, 2016 at 3:53 pm

rapeകൊച്ചി: നിയമവിദ്യാര്‍ഥിനി ജിഷയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് പുതിയ രേഖാചിത്രം തയ്യാറാക്കി. ഇപ്പോള്‍ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയിരിക്കുന്നത്. നേരത്തെ തയ്യാറാക്കിയ രേഖാചിത്രം ജിഷയുടെ അമ്മ രാജേശ്വരിയോ അയല്‍ക്കാരോ തിരിച്ചറിഞ്ഞിരുന്നില്ല. ജിഷയുടെ വീടിനടുത്ത് ഒരാളെ കണ്ടതായുള്ള മൊഴിയെ അടിസ്ഥാനപ്പെടുത്തിയാണ് രേഖാചിത്രം തയാറാക്കിയത്. എന്നാലിത് തിരിച്ചറിയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ഇതേതുടര്‍ന്നാണ് വീണ്ടും രേഖാചിത്രം തയാറാക്കിയത്.