മാലിന്യം വിതറുന്ന വെള്ളാപ്പള്ളിയാണ് കേരളത്തിന് മോദിയുടെ സംഭാവന: വിഎസ്

Posted on: May 8, 2016 3:28 pm | Last updated: May 8, 2016 at 8:50 pm
SHARE

vs-achuthanandanതിരുവനന്തപുരം: മാലിന്യം വിതറുന്ന വെള്ളാപ്പള്ളി നടേശനാണ് കേരളത്തിനുള്ള മോദിയുടെ സംഭാവനയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. വെള്ളാപ്പള്ളി ഹെലിക്കോപ്ടറില്‍ കറങ്ങിനടന്ന് മാലിന്യം വിതറുകയാണെന്നും വിഎസ് ട്വിറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ എന്‍ഡിഎ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ വെള്ളാപ്പള്ളി നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. സ്ത്രീ പീഡന നിയമമില്ലായിരുന്നെങ്കില്‍ പീരുമേട് എംഎല്‍എ ഇഎസ് ബിജിമോളെ അടിച്ച് കൊട്ടയില്‍ കയറ്റുമായിരുന്നു എന്നാണ് ശനിയാഴ്ച്ച വെള്ളാപ്പള്ളി പറഞ്ഞത്.