സിപിഎമ്മും കോണ്‍ഗ്രസും ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുന്നു: പ്രധാനമന്ത്രി

Posted on: May 8, 2016 12:13 pm | Last updated: May 8, 2016 at 11:52 pm

narendra modiകാസര്‍കോട്: സിപിഎമ്മും കോണ്‍ഗ്രസ്സും കേരളത്തില്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാസര്‍കോട് തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ സിപിഎം അക്രമ രാഷ്ട്രീയത്തെ അനുകൂലിക്കുന്നുവെന്ന് കോണ്‍ഗ്രസ് പറയുന്നു. അതേ കോണ്‍ഗ്രസ് ബംഗാളില്‍ സിപിഎമ്മിനെ പിന്തുണക്കുകയും മുതിര്‍ന്ന നേതാക്കളുമായി വേദി പങ്കിടുകയും ചെയ്യുന്നു. കോണ്‍ഗ്രസുകാര്‍ സാമൂഹ്യ വിരുദ്ധരും അഴിമതിക്കാരുമാണെന്നും ഇവരെ തിരെഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തണമെന്ന് സിപിഎം പറയുന്നു. അവസരവാദ രാഷ്ട്രീയം കളിക്കുന്ന ഇരു മുന്നണികളെയും പരാജയപ്പെടുത്തണമെന്നും മോദി പറഞ്ഞു. കേരളത്തിലും ബംഗാളിലും രണ്ട് സ്വരത്തില്‍ സംസാരിക്കുന്നവരെ വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു.