മദ്യപാനിയായ മകന്‍ ലൈംഗിക പീഡനത്തിനിരയാക്കുന്നു: പരാതിയുമായി അമ്മ

Posted on: May 7, 2016 9:45 pm | Last updated: May 7, 2016 at 9:45 pm
SHARE

rapeറായ്പൂര്‍: മദ്യപാനിയായ മകന്‍ ലൈംഗിക പീഡനത്തിനിരയാക്കുന്നതായി അമ്മയുടെ പരാതി. ഛത്തീസ്ഗഢിലാണ് സംഭവം. 70 കാരിയായ അമ്മയാണ് 40 വയസുകാരനായ മകനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചിരിക്കുന്നത്.

ലൈംഗിക പീഡനം ചെറുക്കാന്‍ ശ്രമിച്ചാല്‍ ക്രൂരമായി ദേഹോപദ്രവമേല്‍പ്പിക്കും. മകളോടൊപ്പമാണ് സ്ത്രീ പോലീസില്‍ പരാതി നല്‍കാനെത്തിയത്. പരാതിയെ തുടര്‍ന്ന് മകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസികമായി യാതൊരു കുഴപ്പങ്ങളുമില്ലെന്നും മദ്യത്തിനടിമയാണെന്നും പോലീസ് പറഞ്ഞു. ഐപിസി സെക്ഷന്‍ 375, 376 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഞാന്‍ നിന്റെ അമ്മയാണെന്നും നീ ചെയ്യുന്നത് തെറ്റാണെന്നും ഞാന്‍ അവനോട് പറയാറുണ്ടായിരുന്നു. എന്നാല്‍ അത് കേള്‍ക്കാന്‍ അവന്‍ തയാറായില്ല. ദൈവം അവനെ വെറുതെവിടില്ലെന്നും അമ്മ പറഞ്ഞു.സംഭവത്തില്‍ മകനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.