കോലീബി മോഡല്‍ നടപ്പാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ ശ്രമം: പിണറായി

Posted on: May 7, 2016 5:19 pm | Last updated: May 8, 2016 at 10:00 am

pinarayiകണ്ണൂര്‍: കേരളത്തില്‍ കോലീബി മോഡല്‍ നടപ്പാക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. യുഡിഎഫും ബിജെപിയും തമ്മിലാണ് മത്സരമെന്ന് എന്തടിസ്ഥാനത്തിലാണ് ഉമ്മന്‍ചാണ്ടി പറഞ്ഞതെന്നും പിണറായി ചോദിച്ചു.

കേരളത്തില്‍ ബിജെപി ജയിക്കാനുള്ള സാധ്യതയില്ല. ആന്റണിയടക്കമുള്ളവര്‍ ഈ സാധ്യത തള്ളിക്കളഞ്ഞതാണ്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ അജണ്ടയുടെ ഭാഗമായാണ് ഇത്തരം പ്രസ്താവനയെന്നും പിണറായി പറഞ്ഞു.

ബിജെപി വലിയ തോതില്‍ കേന്ദ്രീകരിച്ച മണ്ഡലങ്ങളിലെല്ലാം എല്‍ഡിഎഫാണ് മുന്നില്‍. അവിടെയെല്ലാം എല്‍ഡിഎഫ് ജയിക്കുമെന്ന് ഉമ്മന്‍ചാണ്ടിക്കും അറിയാം. ഈ അജണ്ട കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.