റിമി ടോമി അടക്കമുള്ളവരുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തത് കോടികളുടെ അനധികൃത സ്വത്ത്

Posted on: May 6, 2016 7:21 pm | Last updated: May 7, 2016 at 1:14 pm

Rimi tomiകൊച്ചി: പിന്നണി ഗായിക റിമി ടോമി അടക്കമുള്ളവരുടെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ കോടികളുടെ അനധികൃത സ്വത്ത് കണ്ടെത്തിയതായി റിപ്പോര്‍ട്ട്. റിമി ടോമിക്ക് പുറമെ വ്യവസായി മഠത്തില്‍ രഘു, പ്രവാസി വ്യവസായി ജോണ്‍ കുരുവിള, അഡ്വ. വിനോദ് കുട്ടപ്പന്‍ തുടങ്ങിയവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. റിമി ടോമിയുടെ പണമിടപാട് രേഖകള്‍ സൂക്ഷിച്ചിരിക്കുന്ന മുറി അധികൃതര്‍ സീല്‍ ചെയ്തു. റിമിയുടെ സാമ്പത്തിയ ഇടപാട് സംബന്ധിച്ച് അന്വേഷണം തുടരുമെന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

അഡ്വ. വിനോദ് കുട്ടപ്പന്റെ വീട്ടില്‍ നിന്ന് 50 കോടിയോളം രൂപ കണ്ടെത്തിയതായാണ് വിവരം. മഠത്തില്‍ രഘുവിന്റെ വീട്ടില്‍ നിന്ന് 11 കിലോ അനധികൃത സ്വര്‍ണം പിടികൂടിയതായി സൂചനയുണ്ട്. വിദേശത്ത് നിന്നും അനധികൃതമായി വന്‍തുക എത്തിയെന്ന വിവരത്തെ തുടര്‍ന്നാണ് പ്രവാസി വ്യവസായി ജോണ്‍ കുരുവിളയുടെ വീട്ടില്‍ റെയ്ഡ് നടത്തിയത്. രണ്ടുതവണ ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചുവെങ്കിലും ഇതുസംബന്ധിച്ച് അന്വേഷണവുമായി സഹകരിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.