വര്‍ക്കലയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍

Posted on: May 5, 2016 7:45 pm | Last updated: May 6, 2016 at 2:29 pm

തിരുവനന്തപുരം: വര്‍ക്കലയില്‍ നഴ്‌സിംഗ് വിദ്യാര്‍ഥിനിയായ ഇരുപതുകാരിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പ്രതികളും പിടിയില്‍. ഒന്നാം പ്രതി സഫീര്‍,രണ്ടാം പ്രതി ഷൈജു എന്നിവരാണ് ഇപ്പോള്‍ പിടിയിലായത്. മൂന്നാം പ്രതി റാഷിദ് നേരത്തെ പിടിയിലായിരുന്നു.
ചൊവ്വാഴ്ച രാവിലെ വര്‍ക്കലയിലെത്തിയ തിരുവനന്തപുരം ഒരുവാതില്‍കോട്ട സ്വദേശിനിയായ വിദ്യാര്‍ഥിനിയെ സിനിമ കാണാനെന്നു പറഞ്ഞ് കാമുകന്‍ സഫീര്‍ ഓട്ടോയില്‍ കൊണ്ടുപോവുകയായിരുന്നു. സഫീറിന്റെ സുഹൃത്ത് ഷൈജുവും കൂടെയുണ്ടായിരുന്നു. വൈകീട്ട് നാല് മണിയോടെ അയന്തി പാലത്തിന് സമീപത്തെ വിജനമായ സ്ഥലത്ത് വെച്ച് സഫീറും ഷൈജുവും പെണ്‍കുട്ടിയെ പീഡിപ്പിച്ചു. തുടര്‍ന്ന് സുഹൃത്ത് റാഷിദിനെ വിളിച്ച് വരുത്തി ഇവര്‍ സ്ഥലം വിട്ടു. റാഷിദും പീഡിപ്പിക്കാന്‍ ശ്രമിച്ചു. പെണ്‍കുട്ടി ബഹളം വെച്ചതിനെ തുടര്‍ന്ന് സമീപവാസികള്‍ ഓടിക്കൂടുകയായിരുന്നു.