ഇത്തിഹാദ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടു; 31 പേര്‍ക്ക് പരുക്ക്

Posted on: May 5, 2016 9:00 am | Last updated: May 5, 2016 at 12:02 pm

ETHIHADഅബൂദബി: ആകാശച്ചുഴിയില്‍പ്പെട്ടതിനെ തുടര്‍ന്ന് യു എ ഇയുടെ ഇത്തിഹാദ് എയര്‍വെയ്‌സ് വിമാനത്തിലെ 31 യാത്രക്കാര്‍ക്ക് പരുക്കേറ്റു. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലെ സിയോകാര്‍നോ ഹാത്ത വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ആകാശച്ചുഴിയില്‍ പെടുകയായിരുന്നുവെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു. ഏകദേശം 45 മിനുട്ടോളം വിമാനം ആകാശച്ചുഴിയില്‍ പെട്ടതായി അവര്‍ വിശദീകരിച്ചു. എന്നാല്‍ വിമാനം പിന്നീട് സുരക്ഷിതമായി ലാന്‍ഡ് ചെയ്തു. പരുക്കേറ്റ 31 യാത്രക്കാരില്‍ ഒമ്പത് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.