ഫോബ്‌സിന്റെ മികച്ച’ ഇന്ത്യന്‍ ലീഡറാ’യി ഡോ. ഷംഷീര്‍ വയലിനെ തിരഞ്ഞെടുത്തു

Posted on: May 4, 2016 11:36 pm | Last updated: May 4, 2016 at 11:36 pm

അബുദാബി: അമേരിക്ക കേന്ദ്രമായ പ്രമുഖ ബിസിനസ് മാഗസിനായ ഫോബ്‌സിന്റെ, അറബ് ലോകത്തെ പ്രമുഖരായ ഇന്ത്യന്‍ ലീഡേഴ്‌സ് പട്ടികയില്‍ പ്രമുഖ യുവ വ്യവസായി ഡോ. ഷംഷീര്‍ വയലില്‍ മികച്ച സ്ഥാനം നേടി. ഗള്‍ഫ് മേഖലയിലെ പ്രമുഖ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പായ വിപിഎസ് ഹെല്‍ത്ത് കെയറിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടുമാണ് ഡോ ഷംഷീര്‍ വയലില്‍. ദുബായില്‍ നടന്ന വര്‍ണാഭമാര്‍ന്ന ചടങ്ങില്‍, ഫോബ്‌സ് മിഡില്‍ ഈസ്റ്റിന് വേണ്ടി, യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം അവാര്‍ഡ് സമ്മാനിച്ചു.

അറബ് ലോകത്തെ മികച്ച ഇന്ത്യന്‍ നേതൃത്വത്തിനുള്ള ഈ അംഗീകാരത്തില്‍ , സന്തോഷമുണ്ടെന്ന് ഡോ. ഷംഷീര്‍ പറഞ്ഞു. ആരോഗ്യ മേഖലയില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളുമായി വിപിഎസ് ഗ്രൂപ്പ് മുന്നേറുമ്പോള്‍, ഈ നേതൃത്വ മികവിനുള്ള വലിയ അംഗീകാരം, മികച്ച പ്രോത്സാഹനം കൂടിയാണെന്നും അദേഹം പറഞ്ഞു. നേരത്തെ, ഫോബ്‌സിന്റെ ഇന്ത്യന്‍ സമ്പന്നരുടെ പട്ടികയില്‍ ഡോ. ഷംഷീര്‍ മികച്ച സ്ഥാനം നേടിയിരുന്നു