കാഞ്ഞങ്ങാട് ഏഴ് വയസുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

Posted on: May 4, 2016 7:24 pm | Last updated: May 4, 2016 at 7:24 pm

rapeകാഞ്ഞങ്ങാട്: ഏഴ് വയസുകാരിയെ പീഡിപ്പിച്ച അറുപത്തിനാലുകാരന്‍ പിടിയില്‍. ഹൊസ്ദുര്‍ഗ് ശ്രീകൃഷ്ണ മന്ദിരം റോഡിലെ രവീന്ദ്രന്‍ (64) ആണ് പിടിയിലായത്. വീടിന് സമീപത്തുള്ള കുട്ടിയെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു.

ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ ഇടപെടലാണ് പ്രതിയെ കുടുക്കിയത്. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയമാക്കി.