ജിഷയുടെ മരണം: കേന്ദ്രം റിപ്പോർട്ട് തേടി

Posted on: May 4, 2016 5:46 pm | Last updated: May 5, 2016 at 9:06 am

rapeന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ ദാരുണമായി കൊല ചെയ്യപ്പെട്ട സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി. ജിഷയുടെ മരണം ഇന്ന് പാര്‍ലിമെന്റില്‍ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ഇടപെടല്‍. കേന്ദ്ര സാമൂഹ്യ നിതി വകുപ്പ് മന്ത്രി പെരുമ്പാവൂര്‍ സന്ദര്‍ശിക്കും. കര്‍ശന നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശമുണ്ട്.

ദളിത് വിദ്യാര്‍ഥിനി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടും നടപടിയുണ്ടാകാത്തതില്‍ ഇടതുപാര്‍ട്ടികളും ബിജെപിയും പാര്‍ലിമെന്റില്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു. ജിഷയുടെ മരണം അപലപനീയമാണെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ പറഞ്ഞു.