ജിഷയുടെ കൊലപാതകം പാര്‍ലമെന്റിലും ചര്‍ച്ച

Posted on: May 4, 2016 12:38 pm | Last updated: May 5, 2016 at 9:15 am

ന്യൂഡല്‍ഹി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി ജിഷ കൊലചെയ്യപ്പെട്ട സംഭവത്തെ അപലപിച്ച് രാജ്യസഭ. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍ ആവശ്യപ്പെട്ടു. ഇത് ഒരു സംസ്ഥാനത്തിന്റെ മാത്രം വിഷയമല്ലെന്നും ദളിത് വിഷയമായതിനാല്‍ സംഭവത്തില്‍ കേന്ദ്രത്തിനും ഇടപെടാമെന്നും പി.ജെ. കുര്യന്‍ പറഞ്ഞു. പ്രതികള്‍ക്ക് കിട്ടാവുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐ അംഗം ഡി.രാജ വിഷയം രാജ്യസഭയില്‍ ഉന്നയിച്ചപ്പോഴാണ് ഇക്കാര്യത്തിലെ സഭാനിലപാട് ഉപാധ്യക്ഷന്‍ വ്യക്തമാക്കിയത്.

കേരള സര്‍ക്കാര്‍ വിഷയത്തില്‍ അനാസ്ഥയാണ് കാണിക്കുന്നതെന്നും രാജ്യത്തെത്തന്നെ നടുക്കിയ സംഭവത്തില്‍ തുടര്‍ നടപടികള്‍ വൈകുന്നത് സംശയം ജനിപ്പിക്കുന്നുവെന്നും ഡി. രാജ പറഞ്ഞു. സംസ്ഥാനം അന്വേഷണത്തില്‍ പരാജയപ്പെട്ടുവെന്ന് ബിജെപി അംഗങ്ങളും സഭയില്‍ വ്യക്തമാക്കി. ഇക്കാര്യവുമായി ബന്ധപ്പെട്ട് കേരളത്തിലേക്ക് പോകാന്‍ താന്‍ തയാറാണെന്നും ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും സാമൂഹ്യക്ഷേമ മന്ത്രി തവര്‍ചന്ത് ഗെലോട്ട് പറഞ്ഞു. കൊലപാതകം അന്വേഷിക്കുന്നതില്‍ സംസ്ഥാന പൊലീസ് പരാജയപ്പെട്ടുവെന്ന് ബിജെപിയും സിപിഐഎമ്മും പറഞ്ഞു. ദളിതരെ സംരക്ഷിക്കുന്നതില് സംസ്ഥാനം പരാജയപ്പെട്ടുവെന്ന് ബിജെപി ആരോപിച്ചു.

ദില്ലി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം പാര്‍ലമെന്റിലും. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനും ഇടപെടാമെന്ന് രാജ്യ സഭാ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍ അറിയിച്ചു. സംഭവത്തെ പാര്‍ലമെന്റ് ഒന്നടങ്കം അപലപിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.