അഴിമതിക്ക് അഴി ഉറപ്പാക്കും: ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വിഎസ്

Posted on: May 2, 2016 2:50 pm | Last updated: May 2, 2016 at 2:50 pm

imgoommen-chandy-vs-achuthanandanതിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കേസുകള്‍ എണ്ണിപ്പറഞ്ഞ് രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വിഎസ് അച്യുതാനന്ദന്‍. ടൈറ്റാനിയം കേസിലടക്കം വിജിലന്‍സ് ഡയരക്ടറെ കക്ഷത്തിലടക്കി വെച്ചാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്യുന്നതില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് വിഎസ് ആരോപിക്കുന്നു.

ബെംഗളൂരു കോടതിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ഒരുകോടി അറുപത് ലക്ഷം രൂപയുടെ റിക്കവറി സ്യൂട്ട് ഇല്ലേയെന്ന് വിഎസ് ചോദിക്കുന്നു. സോളാര്‍ സരിതയും മുഖ്യമന്ത്രിയും കൂടി പറ്റിച്ച കുരുവിള കൊടുത്ത കേസാണിത്. രണ്ട് സമന്‍സ് കിട്ടിയെങ്കിലും ഹാജരായില്ല. ഇതില്‍ താങ്കള്‍ എക്‌സ്പാര്‍ട്ടിയാണെന്നും വിഎസ് ഓര്‍മ്മിപ്പിക്കുന്നു.

നാമനിര്‍ദേശ പത്രിക നല്‍കുന്നതിന് ഒരു ദിവസം മുമ്പ് അഭിഭാഷകര്‍ കോടതിയില്‍ ഹാജരായി സമസ്താപരാധവും ഏറ്റുപറഞ്ഞില്ലേയെന്ന് വിഎസ് ചോദിക്കുന്നു. ജൂണ്‍ 20ന് താങ്കള്‍ ആ കോടതി മുമ്പാകെ കൈയ്യും കെട്ടി തല കുനിച്ച് നിന്ന് മാപ്പ്!, മാപ്പ്!, മാപ്പ്! എന്ന് മൂന്ന് വട്ടം പറയണമെന്നും വി.എസ് പരിഹസിക്കുന്നുണ്ട്.

ലോകായുക്തയേയും ഉമ്മന്‍ചാണ്ടി ഭീഷണിപ്പെടുത്തി തന്റെ വരുതിയില്‍ നിര്‍ത്തിയിരിക്കുകയാണെന്നും വിഎസ് ആരോപിക്കുന്നു.