Connect with us

Kerala

ഉഷ്ണതരംഗം: കളക്ടറുടെ നിര്‍ദേശം ലംഘിച്ച സ്‌കൂളിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു

Published

|

Last Updated

തിരുവനന്തപുരം: ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാ കലക്ടറുടെ നിര്‍ദേശം ലംഘിച്ച് തുറന്നു പ്രവര്‍ത്തിച്ച സ്‌കൂളിനെതിരെ നടപടി. ചിറയിന്‍കീഴ് ഗോകുലം പബ്ലിക് സ്‌കൂളിന്റെ വൈദ്യുതി ബന്ധം കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് വിച്ഛേദിച്ചു. നിര്‍ദേശം ലംഘിക്കുന്നത് തുടര്‍ന്നാല്‍ സ്‌കൂളിന്റെ ഫിറ്റ്‌നസ് റദ്ദാക്കുന്ന കാര്യം പരിഗണിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

അന്തരീക്ഷ ഊഷ്മാവ് ഉയരുന്നത് മൂലമുണ്ടാകുന്ന ഉഷ്ണതരംഗം കേരളത്തില്‍ രണ്ട് ദിവസം കൂടി തുടരുമെന്ന് സംസ്ഥാന ദുരന്ത നിവാരണ വിഭാഗം ഞായറാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം മേയ് 20വരെ നിര്‍ത്തിവെക്കാന്‍ കലക്ടര്‍ ബിജു പ്രഭാകര്‍ ഉത്തരവിട്ടിരുന്നു.

Latest