വര്‍ഗീയ പ്രസംഗം: കെസി അബുവിന് പരസ്യ ശാസന

Posted on: May 1, 2016 2:27 pm | Last updated: May 1, 2016 at 2:27 pm

k c abuകോഴിക്കോട്: തിരഞ്ഞെടുപ്പ് പ്രചരണപൊതുയോഗത്തില്‍ വര്‍ഗിയ വികാരമുണര്‍ത്തുന്ന രീതിയില്‍ പ്രസംഗം നടത്തിയ കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെസി അബുവിനെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരസ്യമായി ശാസിച്ചു. അബു നല്‍കിയ വിശദീകരണം കമ്മീഷന്‍ തള്ളി.

ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി എംപി ആദം മുല്‍സിയുടെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് അബു വിവാദ പ്രസംഗം നടത്തിയത്. ഒരു മുസ്ലിം സാമുദായിക സംഘടനാ നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും കോഴിക്കോട് മേയറുമായ വികെസി മമ്മദ് കോയ തോല്‍ക്കണമെന്നും അല്ലെങ്കിലും സമുദായത്തിന് ഒരു മുസ്ലിം മേയറെ നഷ്ടപ്പെടുമെന്നും പറഞ്ഞുവെന്നായിരുന്നു അബുവിന്റെ പരാമര്‍ശം.