പികെ രാഗേഷിനെ പാര്‍ട്ടിയില്‍ നിന്നും ആറ് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു

Posted on: April 16, 2016 1:07 pm | Last updated: April 17, 2016 at 10:29 am

PK-RAGESHകണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷിനെ പാര്‍ട്ടിയില്‍ നിന്നും ആറ് വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഇരിക്കൂറില്‍ കെസി ജോസഫിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് വിമതന്‍ കെആര്‍ അബ്ദുല്‍ ഖാദറിനേയും ആറ് വര്‍ഷത്തേക്ക് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഘടനാവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് ഇരുവര്‍ക്കുമെതിരെ നടപടി എടുത്തത്.
കഴിഞ്ഞയാഴ്ച്ച മുഖ്യമനത്രി രാഗേഷുമായി ചര്‍ച്ച നടത്തിയിരുന്നു. രാഗേഷ് മുഖ്യമായും നാല് ആവശ്യങ്ങളാണ് ഉന്നയിച്ചിരുന്നത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനവും പള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനവുമാണ് രാഗേഷ് മുന്നോട്ടുവച്ച പ്രധാന ആവശ്യം. അച്ചടക്ക നടപടിക്ക് വിധേയമായ രാഗേഷ് അനുയായികളെ എല്ലാവരെയും പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമെന്ന ആവശ്യവും ചിറക്കല്‍ ബ്‌ളോക്ക് പ്രസിഡന്റിനെ മാറ്റണമെന്നുമുള്ള ആവശ്യവും നേതാക്കള്‍ക്കു മുന്നില്‍ ഉന്നയിച്ചു. ബ്‌ളോക്ക് പ്രസിഡന്റിനെ മാറ്റുന്ന കാര്യമൊഴിച്ച് മറ്റ് കാര്യങ്ങള്‍ പരിഗണിക്കാമെന്നാണ് ഡിസിസിയുടെ നിലപാട്.ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ പരാജയപ്പെട്ടത് കാരണമാണ് നടപടി കൈക്കൊണ്ടതെന്ന് ഡിസിസി പ്രസിഡന്റ് സുധാകരന്‍ പറഞ്ഞു.