വെടിക്കെട്ടപകടം: പാക്കിസ്ഥാന്‍ അനുശോചിച്ചു

Posted on: April 11, 2016 9:11 am | Last updated: April 11, 2016 at 9:11 am
SHARE

pakisthan flagഇസ്‌ലാമാബാദ്: പരവൂരിലെ പുറ്റിങ്ങലിലുണ്ടായ വെടിക്കെട്ടപകടത്തില്‍ നടുക്കം രേഖപ്പെടുത്തി പാക്കിസ്ഥാന്‍. വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതായും വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. വിലയേറിയ നിരവധി പേരുടെ ജീവഹാനിക്കിടയാക്കിയ വെടിക്കെട്ടപകടത്തില്‍ പാക്കിസ്ഥാന്‍ ജനതയും സര്‍ക്കാറും അഗാധ ദുഃഖം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ തങ്ങളും പങ്കുചേരുന്നു. പരുക്കേറ്റ മുഴുവന്‍ പേരും എത്രയും വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നുവെന്ന് പ്രസ്താവനയില്‍ പറയുന്നു. നൂറിലേറെ പേര്‍ കൊല്ലപ്പെട്ട വെടിക്കെട്ടപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here