മദ്യനയത്തില്‍ മാറ്റമുണ്ടാകില്ല: സീതാറാം യെച്ചൂരി

Posted on: April 8, 2016 2:17 pm | Last updated: April 9, 2016 at 12:48 am

sitaram yechooriന്യൂഡല്‍ഹി:ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ നിലവിലെ മദ്യനയത്തില്‍ മാറ്റമുണ്ടാകില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നിലവിലെ പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്നും ഇക്കാര്യം സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മദ്യ ഉപയോഗം കുറച്ചു കൊണ്ടു വരികയാണ് ലക്ഷ്യം. ഇതിനുള്ള നടപടികള്‍ സ്വീകരിക്കും. ഈ വിഷയത്തില്‍ കേരളത്തില്‍ നടക്കുന്നത് അനാവശ്യ വിവാദങ്ങളാണെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യ നയം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്ന സാഹചര്യത്തിലാണ് യെച്ചൂരിയുടെ പ്രതികരണം.
ഇന്ന് അവയ് ലബ്ള്‍ പി.ബി യോഗം ചേര്‍ന്നാണ് പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന തീരുമാനമെടുത്തത്. കഴിഞ്ഞ ദിവസം പിബി അംഗം പിണറായി വിജയന്‍ മദ്യനയം പ്രായോഗികമല്ലെന്നും മദ്യവര്‍ജ്ജനമാണ് എല്‍ഡിഎഫ് നയമെന്നും പറഞ്ഞിരുന്നു.
ഇതേ തുടര്‍ന്ന്, സി.പി.എമ്മിന്റെ മദ്യ നയം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരന്‍ അടക്കമുള്ള നേതാക്കള്‍ രംഗത്ത് വന്നു. മാത്രമല്ല ബാര്‍ ഉടമകളും സി.പി.എമ്മും തമ്മിലുള്ള അവിശുദ്ധ ബന്ധമാണ് പിണറായിയുടെ പരാമര്‍ശത്തിലൂടെ പുറത്ത് വന്നതെന്ന് സുധീരന്‍ ആരോപിച്ചിരുന്നു.