Connect with us

Gulf

സര്‍വീസുകള്‍ പരിഷ്‌കരിച്ചു; അബുദാബിയില്‍ പുതിയ ബസ് റൂട്ടുകള്‍

Published

|

Last Updated

അബുദാബി:റൂട്ടുകളില്‍ ലാഭകരമല്ലാത്തവ റദ്ദ് ചെയ്തും പുതിയ റൂട്ടുകള്‍ അനുവദിച്ചും അബുദാബി പൊതുഗതാഗത വകുപ്പ് തങ്ങളുടെ ബസ് സര്‍വീസുകള്‍ പരിഷ്‌കരിച്ചു. പുതിയ സര്‍വീസുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 401-ാം നമ്പര്‍ സര്‍വീസിന് പകരം നഗരത്തില്‍ നിന്നും സാദിയാത്ത് പബ്ലിക്ക് ബീച്ചിലേക്ക് 192-ാം നമ്പര്‍ ബസാണ് ഇന്നു മുതല്‍ സര്‍വീസ് നടത്തുക. 120 മിനിട്ട് ദൈര്‍ഘ്യമുള്ള ബീച്ചിലേക്ക് ഒരു ദിവസം ഒമ്പത് സര്‍വീസുകളുണ്ടാകും.

120 മിനിട്ട് ദൈര്‍ഘ്യമുള്ള സാദിയാത്ത് നോര്‍ത്ത് ബീച്ചിലേക്ക് 403-ാം നമ്പര്‍ ബസിന് പകരം 193-ാം നമ്പര്‍ ബസാണ് സര്‍വീസ് നടത്തുക. ഒരു ദിവസം ഒമ്പത് സര്‍വീസുകളുണ്ടാകും. ബനിയാസ് ജയിലിന്റെ പരിസരത്ത് നിന്നും ബനിയാസ് ഈസ്റ്റ് ബവാബത്ത് അല്‍ ശര്‍ക്ക് മാളിലേക്ക് 445-ാം നമ്പര്‍ ബസ് സര്‍വീസ് നടത്തും.
120 മിനുട്ട് സമയ ദൈര്‍ഘ്യമുള്ള അല്‍ ശര്‍ക്ക് മാളിലേക്ക് ഒരു ദിവസം ഒമ്പത് സര്‍വീസാണ് നടത്തുക. യാത്രക്കാര്‍ അധികമുള്ള ചില റൂട്ടുകളില്‍ ബസിന്റെ എണ്ണം വര്‍ധിപ്പിച്ചതായും ഇത്തരം റൂട്ടുകളില്‍ അടുത്ത ബസിന്റെ ഇടയിലുള്ള സമയ വ്യത്യാസം ഇരുപത് മിനുട്ടായി ചുരുക്കിയതായും പൊതു ഗതാഗത ഓഫീസില്‍ നിന്നും അറിയിച്ചു.

മറീനയില്‍ നിന്നും അല്‍ റീം ദ്വീപിലേക്കുള്ള 63-ാം നമ്പര്‍, അല്‍ മറിയാഹ് ദ്വീപില്‍ നിന്നും ഖലീഫ പാര്‍ക്കിലേക്കുള്ള നമ്പര്‍ 40, റാസല്‍ ഖദറില്‍ നിന്നും സായിദ് പോര്‍ട്ടിലേക്കുള്ള നമ്പര്‍ 10, അല്‍ സഹ്‌യഹ് അഥവാ സിറ്റി ടെര്‍മിനലില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള എ ഐ എന്നീ ബസുകളാണ് രണ്ട് ബസുകളുടെ ഇടയിലുള്ള സമയ ദൈര്‍ഘ്യം ചുരുക്കിയത്. അല്‍ റൗളയില്‍ നിന്നും പുറപ്പെടുന്ന 170-ാം നമ്പറിനേയും ഖലീഫ സ്ട്രീറ്റില്‍ നിന്നും പുറപ്പെടുന്ന 162-ാം നമ്പര്‍ ബസിനെയും അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലേക്ക് നീട്ടി.
യാത്രക്കാരുടെ കുറവിനെ തുടര്‍ന്ന് 140-ാം നമ്പര്‍ സര്‍വീസ് നിര്‍ത്തലാക്ക. അഞ്ച്, ഏഴ്, 32, 54, എ വണ്‍ എന്നിവയുടെ സര്‍വീസുകള്‍ 18 മണിക്കൂറില്‍ നിന്നും 24 മണിക്കൂറാക്കി പരിഷ്‌കരിച്ചതായും പൊതു ഗതാഗത വകുപ്പ് ഓഫീസില്‍ നിന്നും അറിയിച്ചു.

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest