Connect with us

Gulf

ഐകിയ ലാംപുകള്‍ തിരിച്ചുവിളിച്ചു

Published

|

Last Updated

ദോഹ: ഐകിയയുടെ ലൈറ്റിംഗ് ലാംപുകള്‍ (ഗോതം മോഡല്‍) തിരിച്ചുവിളിച്ചു. ഷോക്കടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഈ ലാംപുകള്‍ വാങ്ങുന്നതും ഉപയോഗിക്കുന്നതും നിര്‍ത്തിവെക്കണമെന്നും ഐകിയ സ്റ്റോറില്‍ തിരികെ ഏല്‍പ്പിക്കണമെന്നും വാണിജ്യ മന്ത്രാലയം അറിയിച്ചു. ഹമദ് ആന്‍ഡ് മുഹമ്മദ് അല്‍ ഫുതൈം കമ്പനി, ഐകിയ എന്നിവയുടെ സഹകരണത്തോടെയാണ് ഉത്പന്നം തിരിച്ചെടുക്കുന്നത്.
14, 18 ഇഞ്ചുകളിലുള്ള രണ്ട് ടേബിള്‍ ലാംപ്, ഒരു ഫ്‌ളോര്‍ ലാംപ് എന്നിങ്ങനെ മൂന്ന് മോഡലുകളിലുള്ള ഗോതം ലാംപുകള്‍ സ്വീഡിഷ് ഫര്‍ണിച്ചര്‍ ചില്ലറവില്‍പ്പനക്കാരായ ഐകിയ തിരികെ വിളിച്ചതായി എ പി റിപ്പോര്‍ട്ട് ചെയ്തു. സാധാരണ പോലെയാണ് ഇവയുടെ പ്രവര്‍ത്തനമെങ്കിലും ഉള്ളിലെ കേബിളുകള്‍ തകരാറായതാണ് ഷോക്കടിക്കാന്‍ കാരണം.