കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിരണയം: കെഎസ്‌യു ജില്ലാ പ്രസിഡന്റുമാര്‍ കൂട്ടരാജിയിലേക്ക്

Posted on: March 30, 2016 6:00 pm | Last updated: March 30, 2016 at 6:00 pm

KSUതിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കെഎസ്‌യു നേതൃത്വത്തിന് അതൃപ്തി. ജയസാധ്യത ഇല്ലാത്ത മണ്ഡലങ്ങളാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് കെഎസ്‌യു അറിയിച്ചു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തഴഞ്ഞതില്‍ പ്രതിഷേധിച്ച് ഭൂരിഭാഗം സംസ്ഥാന ഭാരവാഹികളും 12 ജില്ലാ പ്രസിഡന്റുമാരും രാജി സന്നദ്ധത അറിയിച്ചു. അതൃപ്തി അറിയിച്ച് ദേശീയ നേതൃത്വത്തിന് ഇ മെയില്‍ സന്ദേശം അയച്ചു.

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് വിഎസ് ജോയിയെ മലമ്പുഴയില്‍ സ്ഥാനാര്‍ത്ഥിയാക്കിയതാണ് കെഎസ്‌യുവിന്റെ അമര്‍ഷത്തിന് കാരണം. ജയസാധ്യയതും മത്സര സാധ്യതയുമുള്ള മണ്ഡലത്തില്‍ തങ്ങളെ പരിഗണിക്കണമെന്നാണ് കെഎസ്‌യുവിന്റെ ആവശ്യം.