പി.സി.ജോര്‍ജിന്റെ ശത്രു നാവാണെന്ന് കോടിയേരി

Posted on: March 30, 2016 10:05 am | Last updated: March 30, 2016 at 2:15 pm

kodiyeriതൃശൂര്‍: സിപിഎമ്മല്ല പി.സി.ജോര്‍ജിന്റെ നാവാണ് അദ്ദേഹത്തിന്റെ ശത്രുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാ വിഭാഗങ്ങളുമായും എല്‍ഡിഎഫ് സൗഹൃദത്തിലാണെന്നും കോടിയേരി പറഞ്ഞു. ജയസാധ്യതയുള്ളവരെയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥികളായി പരിഗണിച്ചതെന്നും കേടിയേരി പറഞ്ഞു. തൃശൂര്‍ ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഘടക കക്ഷികളുമായി ചര്‍ച്ച നടത്തിയ ശേഷം രണ്ട് ദിവസത്തിനകം ഇടത് മുന്നണിയുടെ പൂര്‍ണ പട്ടിക പുറത്തു വിടും. ആര്‍ച്ച് ബിഷപ്പുമായി നടത്തിയത് സൗഹൃദ കൂടിക്കാഴ്ചയാണെന്നും കോടിയേരി പറഞ്ഞു. പൂഞ്ഞാറില്‍ ഇടതു മുന്നണി പിന്തുണയ്ക്കാത്തതിനെ തുടര്‍ന്ന് കടുത്ത വിമര്‍ശനമാണ് പി.സി.ജോര്‍ജ് സി.പി.എം നേതാക്കള്‍ക്കെതിരെ ഉന്നയിച്ചത്.