ചികിത്സാ സഹായ ഫണ്ട് കൈമാറി

Posted on: March 29, 2016 7:39 pm | Last updated: March 29, 2016 at 7:39 pm
അനാകിഷ് ഏരിയ കണ്‍വീനര്‍ സുലൈമാന്‍ മാളിയേക്കല്‍  വി.കെ.അബൂബക്കറിന് ഫണ്ട് കൈമാറുന്നു
അനാകിഷ് ഏരിയ കണ്‍വീനര്‍ സുലൈമാന്‍ മാളിയേക്കല്‍ വി.കെ.അബൂബക്കറിന് ഫണ്ട് കൈമാറുന്നു

ജിദ്ദ: തുടര്‍ ചികിത്സാത്ഥം ഇരുപത്തിരണ്ടു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ പോയ നവോദയ അനാകിഷ് യൂണിറ്റ് അംഗവും കാസര്‍ഗോഡ് സ്വദേശിയുമായ ഇബ്രാഹീമിന് ജിദ്ദ നവോദയ അനാകേഷ് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സ്വരുപിച്ച ചികിത്സാ സഹായ ഫണ്ട് അനാകിഷ് ഏരിയ ജീവകാരുണ്യ കണ്‍വീനര്‍ സുലൈമാന്‍ മാളിയേക്കല്‍ ഇബ്രാഹിമിന്റെ സഹപ്രവൃത്തകനായ വി.കെ.അബൂബക്കറിന് ധനസഹായം കൈമാറി.
ഏരിയ പ്രസിഡന്റ് ജലീല്‍ ഉച്ചാരകടവ്, പി.വി.മാത്യു ഓതറ, ഖാസിം താനൂര്‍, റസാഖ് മൂളിപ്പറമ്പ് ,അഫ്‌സല്‍ വൈലശ്ശേരി, മുസ്തഫ ,അന്‍സാജ് പൂളമണ്ണ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.