ന്യൂഡല്‍ഹി: ജെ എന്‍ യു വിദ്യാര്‍ഥി നേതാക്കളായ് കന്‍ഹയ്യ കുമാറിനും ഉമര്‍ഖാലിദ് ഖാലിദിനും ഹിന്ദുത്വ സംഘടനകളുടെ വധഭീഷണി. ഇരുവരെയും വെടിവെച്ച് കൊല്ലുമെന്നും ജെ എന്‍ യുവില്‍ കലാപം അയിച്ചുവിടുമെന്നുമാണ് ഭീഷണിയച്ചിരിക്കുന്നത്.
ഉത്തരപ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവനീര്‍മാണ്‍ സേനയുടെ ദേശീയ പ്രസിഡന്റ് അമിത് ജെയിന്‍ തന്റെ ഫേസ്ബുക്കില്‍ പേജിലാണ് ഇരുവരെയും വധിക്കുമെന്ന് മെന്ന് പോസ്റ്റ് ചെയ്തത്.
‘ജെ എന്‍ യുവില്‍ ഒരു വെടിവെപ്പ് നടത്താന്‍ എനിക്ക് സാധിക്കില്ലായെങ്കില്‍ ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കും. നിങ്ങള്‍ക്ക് എന്നെ അപമാനിക്കാം, എന്റെ കുടുംബത്തെ അധിക്ഷേപിക്കാം, എന്റെ മതത്തെ കുറ്റപ്പെടുത്താം പക്ഷേ, ഇന്ത്യന്‍ സൈന്യം രാജ്യത്തിന്റെ അഭിമാനമാണ്- അമിത് ജെയ്ന്‍ പോസ്റ്റ് ചെയ്തു.