പ്രാദേശിക വിവരങ്ങളറിയാന്‍ ഖത്വര്‍ ലിവിംഗില്‍ കമ്യൂണിറ്റി ഫോറം

Posted on: March 28, 2016 8:40 pm | Last updated: March 28, 2016 at 8:40 pm

ദോഹ: പ്രാദേശികമായ വിവരങ്ങള്‍ പ്രാദേശികവും സ്വാഭാവികവുമായ ഭാഷയില്‍ അറിയാനും അന്വേഷിക്കാനും കമ്യൂണിറ്റി വെബ് പോര്‍ട്ടലായ ഖത്വര്‍ ലിവിംഗില്‍ കമ്യൂണിറ്റി ഫോറം. ഖത്വര്‍ കംപ്യൂട്ടിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടും ഖത്വര്‍ ലിവിംഗും സഹകരിച്ചാണ് നാച്വറല്‍ ലാംഗ്വേജ് അന്‍ഡര്‍സ്റ്റാന്‍ഡിംഗ് ടെക്‌നോളജി ഉപോഗിച്ച് സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് സംരംഭകര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
കംപ്യൂട്ടിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ അറബിക് ലാംഗ്വേജ് ടെക്‌നോളജി ഗ്രൂപ്പ് ആധുനിക സാങ്കേതികവിദ്യകളെ സംയോജിപ്പിച്ച് രണ്ടു വര്‍ഷമായി നടത്തി വന്ന പരിശ്രമത്തിലൂടെയാണ് സംവിധനം വികസിപ്പിച്ചത്. ഒടുവില്‍ ആപ്ലിക്കേഷന്‍ വികസനം പൂര്‍ത്തിയായി. ഖത്വര്‍ ലിവിംഗ് സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഇനി വളരെ എളുപ്പത്തില്‍ ചോദ്യങ്ങള്‍ ചോദിച്ച് ഉത്തരം കണ്ടെത്താനാകും. ഖത്വര്‍ ലിവിംഗ് നല്‍കിയ ഡാറ്റകളുടെ പിന്‍ബലത്തോടെ വിവധ സാങ്കേതിക സ്ഥാപനങ്ങളുമായി സഹകരിച്ച് റിസര്‍ച്ച് സംഘം ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. നാച്വറല്‍ ലാംഗ്വേജ് അന്‍ഡര്‍ സ്റ്റാന്‍ഡിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ച് മേഖലയില്‍ അപൂര്‍വമായി മാത്രം പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനായിരിക്കും ഇത്.