ഒന്‍പത് പേരെ തലക്കടിച്ചു കൊന്ന റിപ്പര്‍ മോഡല്‍ കൊലയാളി അറസ്റ്റില്‍

Posted on: March 28, 2016 11:30 am | Last updated: March 28, 2016 at 11:30 am

murderകൊച്ചി: റിപ്പര്‍ മോഡല്‍ കൊലപാതകങ്ങള്‍ നടത്തിയ കൊച്ചി സ്വദേശി കുഞ്ഞിമോന്‍ പോലീസ് പിടിയിലായി. ഇയാള്‍ ഒന്‍പത് പേരെ തലക്കടിച്ച് കൊലപ്പെടുത്തിയതായി പോലീസ് അറിയിച്ചു. റോഡരികില്‍ ഉറങ്ങിക്കിടക്കുന്നവരെ തലക്കടിച്ചു കൊല്ലുകയായിരുന്നു രീതി. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകങ്ങളെന്ന് പോലീസ് പറഞ്ഞു. മോഷണത്തിനിടെ ആളുകള്‍ ഉണരുകയായണെങ്കില്‍ തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു പതിവ്.

അവസാനമായി എറണാകുളം ട്രാഫിക് ജംഗ്ഷനില്‍ ഉറങ്ങിക്കിടന്നിരുന്ന വ്യക്തിയെ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ചിരുന്നു. ഇതില്‍ നിന്ന് രക്ഷപ്പെട്ടയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കുഞ്ഞുമോനെ അറസ്റ്റ് ചെയ്തത്.